


പണ്ട് പണ്ടൊരുരാജ്യത്ത് പ്രജാ തല്‍പ്പരനായ ഒരു രാജാവുണ്ടായിരുന്നു. ആ രാജ്യത്തെ ജനങ്ങളെല്ലാം പൊതുവെ സന്തോഷവാന്മാരായിരുന്നു.അങ്ങനെയിരിക്കെ, പെട്ടെന്നുണ്ടായ ഒരു കാലവര്‍ഷക്കെടുതിയില്‍ അവരുടെ കൃഷിയെല്ലാം നശിക്കുകയും രാജ്യത്തെ ജനങ്ങള്‍ പട്ടിണിയിലാകുകയും ചെയ്യ്തു. നല്ലവനായ രാജാവ് ആകെ വിഷമത്തിലായി.അദ്ദേഹം മന്ത്രിമാരെ വിളിച്ചു എന്നി
ട്ട് അവരോടു പറഞ്ഞു

"രാജ്യത്തെ ജനങ്ങളെല്ലാം പട്ടിണികൊണ്ട് വലയുകയാണ്
.നമുക്ക് എന്തുചെയ്യാന്‍ കഴിയും? പക്ഷെ രാജ്യത്തിണ്റ്റെ സമ്പത്തായ കുഞ്ഞുങ്ങള്‍ ഒരിക്കലും വിശന്നു വലയാന്‍ ഇടയാകരുത്. അതുകൊണ്ട് ഇന്നു മുതല്‍ കുഞ്ഞുങ്ങള്‍ക്ക് ഈ കൊട്ടാരത്തില്‍ നിന്നും റൊട്ടി ദാനം ചെയ്യുവാന്‍ നാം കല്പിക്കുന്നു".
അങ്ങനെ ദിവസവും കുട്ടികള്‍ റൊട്ടിക്കായി കൊട്ടാരത്തിലേക്കു വന്നു തുടങ്ങി.കുട്ടികളല്ലേ, ഏറ്റവും വലിയ റൊട്ടി ആദ്യം കൈക്കലാക്കാനായി എന്നും തിക്കും തിരക്കും തന്നെ. തണ്റ്റെ രാജ്യത്തിണ്റ്റെ ഭാവിപൌരന്‍മാരെ രാജാവ് രഹസ്യമായി വീക്ഷിക്കുവാന്‍ തുട
ങ്ങി.കൂട്ടത്തില്‍ ഒരു പെണ് കുട്ടിയെ രാജാവ് പ്രത്യേകം ശ്രദ്ധിച്ചു
ഒട്ടും ആര്‍ത്തികാണിക്കാതെ കുട്ടയില്‍ അവശേഷിക്കുന്ന അവസാനത്തെ റൊട്ടിക്കഷണവുമായി അവള് നടന്നു നീങ്ങും.
ഒരു ദിവസം പതിവുപോലെ അവള് ഏറ്റവും ചെറിയ റൊട്ടിയുമെടുത്ത് വീട്ടിലേക്കു മടങ്ങി.റൊട്ടി മുറിച്ചപ്പോള്‍ അവളുടെ മാതാപിതാക്കള്‍ അത്ഭുതപ്പെട്ടു പോയി.അതില്‍ നിറയെ സ്വര്‍ണ്ണ നാണയങ്ങള്‍!!!!!. സത്യസന്ധരായ ആപാവങ്ങള്‍ സ്വര്‍ണ്ണനാണയവുമായി കൊട്ടാരത്തിലേക്കോടി.രാജാവ് അവരോടു പറഞ്ഞു"നിങ്ങള്‍ തീര്‍ച്ചയായും വരുമെന്ന് എനിക്കറിയാമായിരുന്നു. നല്ലവരായ മാതാപിതാക്കളുടെ മക്കളും നല്ലവരായിരിക്കുമല്ലോ? ഈ സ്വര്‍ണ്ണനാണയങ്ങള്‍ നിങ്ങളുടെ മകളുടെ സല് സ്വഭാവത്തിനുള്ള എണ്റ്റെ വക സമ്മാനമാണ്.അവള് വിനയമുള്ളവളും,തെല്ലും സ്വാര്‍ത്ഥതയില്ലാത്തവളും ആണ്.
തമ്മില്‍ തമ്മില്‍ സ്നേഹിക്കുകയും,ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ജനങ്ങളെയാണ് ഈ രാജ്യത്തിണ്റ്റെ ഭാസുര ഭാവിക്കാവശ്യം".രാജാവ് പറഞ്ഞു നിര്‍ത്തി.അദ്ദേഹം ആകൊച്ചു പെണ് കുട്ടിയെ നോക്കി പുഞ്ചിതൂകി. ''


അപ്പുക്കുട്ടാ, ഈ ലോകം എത്ര സുന്ദരമാണ്.ഈശ്വരന്, നമുക്കായി ഒരുക്കിയിട്ടിരിക്കുകയാണ്!!പക്ഷേ അതു ആസ്വദിക്കുവാന്‍ എല്ലാവര്ക്കും സാധിച്ചെന്നുവരികയില്ല.മനസ്സില്‍നന്‍മയുള്ളവര്‍ക്ക്മാത്രമെ സാധിക്കുകയുള്ളു.ഈ പ്രപഞ്ചം മുഴുവനിലും ഈശ്വരസാന്നിദ്ധ്യം നിറഞ്ഞു നില്ക്കുന്നു.സഹജീവികളില്‍ ഈശ്വരനെ ദര്‍ശിക്കാന്‍ കഴിഞ്ഞാല്‍ നമുക്കു ചുറ്റുമുള്ള എല്ലാവരേയും,സ്നേഹിക്കുവാനും അംഗീകരിക്കുവാനും നമുക്കു സാധിക്കും.സ്നേഹം മനസ്സിനു സന്തോഷവും സമാധാനവും തരുംവന്നാലും അതൊക്കെ അപ്രധാനമെന്ന് നിനക്കു തോന്നും. നല്ലകാര്യങ്ങളൊക്കെ ചെറുപ്പത്തില്‍ത്തന്നെ ശീലിക്കണം.പ്രപഞ്ച സൌന്ദര്യത്തേയും സമാധാനത്തേയും നീ നിണ്റ്റെയുള്ളില്‍ ഒളിപ്പിച്ചു വച്ചാല്‍,പുറമെ നിന്ന് എന്തൊക്കെ പ്രശ്നങ്ങള്‍ "ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ ,മാനുഷനുള്ളകാലം"കേട്ടിട്ടുണ്ടോ?പിന്നെ വലുതായി കഴിഞ്ഞാല്‍ ജീവിത പ്രശ്നങ്ങളെ ഒറ്റക്കു നേരിടാന്‍ നമുക്കു കഴിയും

കഥേടെ ബാക്കിയെവിടെ..... ?????
ReplyDeleteദാ ആലോചിച്ചുകൊണ്ടിരിക്കുന്നു. പൂര്‍ത്തിയാക്കിയ കഥ വായിക്കൂ.Then
ReplyDeletepost a comment
വൈകിയാണെങ്കിലും വന്നു വായിച്ചു മനസ്സില്‍ കുട്ടിത്തം സൂക്ഷിക്കുന്നവര്ക്കുമാത്രമെ ഇത്തരം ശ്രമങ്ങള്‍ നടത്താനാവുകയുള്ളു. കേട്ട കഥയാണെങ്കിലും വീണ്ടും ചേച്ചിയുടെ സ്വതസിദ്ധമായ ശൈലിയില്‍ നല്ലൊരു അനുഭവമായി. കുട്ടികഥകള്‍ ഇത്തരം ശ്രമങ്ങളിലുടെ വരുതലമുറക്കായി കൈമോശം വരാതെ കാത്തുസൂക്ഷിക്കപ്പെടുന്നത് സന്തോഷകരം തന്നെ. എല്ലാ ഭാവുകങ്ങളും നേര്‍ന്നുകൊണ്ട്...
ReplyDeleteസ്വന്തം
അനിയന്
എന്റെ കുട്ടികള്‍ക്കും പറഞ്ഞുകൊടുക്കാം ....തീര്‍ത്തും സ്വാര്‍ത്ഥം
ReplyDeleteനന്നായിരുന്നു
ആസംസകള്‍
നന്ദന
തലമുറകളായി നമ്മുടെ പൂർവ്വികർ കൈമാറിവന്ന ഒരുപാട് കുട്ടികഥകൾ നമ്മൾക്കുണ്ടായിരുന്നു എന്നാൽ അവയിലേറയും ഇന്ന് ഈ തലമുറക്ക് അന്യമായിക്കൊണ്ടിരിക്കുകയാണ്.ആയതിനാൽ നമ്മുടെ കുട്ടികൾക്കായി അവയൊക്കെ ശേഖരിക്കേണ്ടിയിരിക്കുന്നു
ReplyDelete