

കാ ട്ടില്‍
പട്ടു ചേല വിരിച്ച പോലൊരു ചെറു തടാകം.
തടാകത്തിലേക്ക്‌ചാഞ്ഞുകിടക്കുന്നമരച്ചില്ലയിലായിരുന്നു,കുഞ്ഞിക്കിളിയുടെ കൂട്.
പച്ചപ്പുല്ല് പടര്‍ന്നു കിടക്കുന്ന തടാകക്കരയില്‍ ധാരാളം മൃഗങ്ങളും ഒത്തു കൂടുമായിരുന്നു.
തടാകത്തിലെ നീല ജലത്തില്‍ ധാരാളം മത്സ്യങ്ങള്‍ !!!
അമ്മക്കിളി ആഹാരം തേടി പോകുന്ന തക്കം നോക്കി കുഞ്ഞിക്കിളി, എന്നുംകൂട്ടില്‍ നിന്നും പുറത്തിറങ്ങും
തെളിഞ്ഞ നീലാകാശവും,ഇളം വെയിലും,പച്ചക്കാടുകളും കാട്ടിലെ കൂട്ടുകാരും കുഞ്ഞിക്കിളിക്ക് ഒത്തിരി സന്തോഷം പകര്‍ന്നു നല്‍'കി.
ഒരിക്കല്‍ അവന്‍ തടാകക്കരയിലിരുന്ന് നീലജലാശയത്തില്‍ തത്തിക്കളിക്കുന്ന മത്സ്യങ്ങളുമായി സല്ലപിച്ചുകൊണ്ടിരിക്കുകയായിരുന്നു.അതാ! ഒരു എറുമ്പ് മരത്തില്‍ നിന്നു തടാകത്തിലേക്ക് പതിക്കുന്നു!അത്‌വെള്ളത്തില്‍ കിടന്ന് കൈകാലിട്ടടിച്ച് രക്ഷപ്പെടുവാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു.കുഞ്ഞിക്കിളിക്കു സങ്കടം വന്നു. അവന്‍ പെട്ടെന്ന് മരത്തില്‍ നിന്നും ഒരില പൊട്ടിച്ചെടുത്ത് തടാകത്തിലേക്കിട്ടു കൊടുത്തു. എറുമ്പ് ആ ഇലയിലേക്ക് നീന്തി കയറി.
എവിടെ നിന്നൊ ഒഴുകിയെത്തിയ മന്ദമാരുതന്‍ ജലാശയത്തില്‍ ഓളങ്ങള്‍
സൃഷ്ടിച്ചു.ഓളങ്ങള്‍ ഇലയെ കരയോടടുപ്പിച്ചു.
എറുമ്പ് നന്ദിയോടെ കുഞ്ഞിക്കിളിയെ നോക്കി.കുഞ്ഞിക്കിളിയുടെ മനസ്സ് സന്തോഷം കൊണ്ടു നിറഞ്ഞു.മുഖത്ത് സംതൃപ്തി കളിയാടി.അവന്‍ കൂട്ടിലേക്ക് പറന്നു ആഹാരവുമായി അമ്മ അപ്പോള്‍ അവനെ കാത്തിരിക്കുകയായിരുന്നു.
നന്‍മചെയ്യാന്‍ കിട്ടുന്ന അവസരങ്ങള്‍ ഒരിക്കലും പാഴാക്കരുത്. അതു നമ്മള്‍ക്ക് സന്തോഷവും സമാധാനവും നല്‍കും
"urumb" ennaley ucharikuka ? .."erumb" thettalley ? ..
ReplyDeleteKunju kathakalku ella vidha ashamsakal neraunnu. :)