Monday, January 18, 2010

കുഞ്ഞന്‍ കരടി


കുഞ്ഞന്‍ കരടിക്കൊരു മോഹം.അമ്മക്കരടിയുടെ ലാളനകളില്‍നിന്നും പരിചരണങ്ങളില്‍നിന്നും രക്ഷപ്പെട്ട്‌ വിശാലമായ പുറം ലോകം കാണാനിറങ്ങണം.അവണ്റ്റെ മനസ്സില്‍ ഒരു പദ്ധതി രൂപംകൊണ്ടുവന്നു.അമ്മ ആഹാരം തേടി പോകുന്ന ഒരു ദിനം പുറത്തുചാടണം . ലോകം മുഴുവന്‍ കറങ്ങിക്കാണണം .
            
             അങ്ങനെ ഒരിക്കല്‍ അമ്മ ഇരതേടിപ്പൊയ തക്കം നോക്കി അവന്‍ ഗുഹയില്‍ നിന്നും പുറത്തുചാടി.വിശാലമായ പുറം ലോകംകണ്ട്സന്തോഷംകൊണ്ടവന്‍   തുള്ളിച്ചാടി.അറിയാതെ അവണ്റ്റെ മനസ്സിലൂടെ ഒരു കവിത ഒഴുകി വന്നു."സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമാണീ സ്വപ്നം വിടരും .....അങ്ങനെ  മൂളികൊണ്ട്‌ അവന്‍ചുറ്റുപാടും  നോക്കി.- കുന്നുകള്‍  ,    ഭൂമിയിലേക്ക്‌ താഴ്‌ന്നു നില്‍ക്കുന്ന നീലാകാശം. അവ്യക്ത സുന്ദരമായ, കോടമഞ്ഞില്‍ പൊതിഞ്ഞു നില്‍ ക്കുന്ന പര്‍വ്വതനിരകള്‍.-മഞ്ഞു പടലങ്ങള്‍ അവനെ പൊതിഞ്ഞെങ്കിലും അവന്‌ ഒട്ടൂം കുളിരനുഭപ്പെട്ടില്ല.നീണ്ട രോമക്കുപ്പായം കൊണ്ടു പൊതിഞ്ഞിരിക്കുകയല്ലേ, അവണ്റ്റെ ശരീരം .?      


                     സ്വാതന്ത്ര്യ ബോധം   അവനിലെ ആത്മവിശ്വാസത്തെതൊട്ടുണര്‍ത്തി.നടന്നക്കുതിനിടയില്‍ അവന്‍ ഇങ്ങനെ ചിന്തിച്ചു.
"നമെല്ലാംവലിയ വലിയകാര്യങ്ങളക്കുവേണ്ടിസൃഷിക്കപ്പെട്ടിരിക്കുവരാണ്‌. എപ്പോഴും വീട്ടിലില്‍തന്നെ നിന്നിട്ടെന്തു കാര്യം?എപ്പോഴും അമ്മയെ ഒട്ടിനില്‍ ക്കുന്നത്‌ ഒട്ടും ശരിയല്ല. വസ്തുക്കള്‍ കാണുകയും അനുഭവിക്കുകയും വേണം. അങ്ങനെയാണ്‌ വളരേണ്ടത്‌.
    ഒരാള്‍ കണ്ണുകൊണ്ടു കാണുതും     ചെവികൊണ്ടുകേള്‍ക്കുതുമായ കാര്യങ്ങള്‍ ഉള്ളിലൊതുക്കിവയ്ക്കുതിനെയാണ്‌ അനുഭവസമ്പത്തെന്നു പറയുന്നത്‌.
അതിന്‌ ഇത്തരം സ്വതന്ത്രമായ യാത്രകള്‍ കൂടിയേതീരു...അവന്‍ നടന്നു .""   


               കുന്നുകളുംമലകളുംപാറക്കെട്ടുകളുംകാട്ടരുവികളും കടന്നു.വിശന്നപ്പോള്‍ അരുവികളില്‍നിന്നും ചെറുമത്സ്യങ്ങളെയും സസ്യങ്ങളേയും അവന്‍ ആഹാരമാക്കി.മരങ്ങളില്‍ ചാടിക്കയറി അതില്‍ പതിയിരിക്കുന്ന ജീവികളെ ആഹാരമാക്കി. അരുവികളില്‍ നീന്തിക്കളിച്ചും പൂഴിമണ്ണില്‍ കിടന്നുരുണ്ടും ഉല്ലസിച്ചു.

                     വീടു മറന്നു,അമ്മയെ മറന്നു.മണ്ണില്‍ മലര്‍ ന്നുകിടന്നുകൊണ്ട്‌ ആകാശത്തേക്കുനോക്കി, പറന്നകലുന്ന വെള്ള മേഘങ്ങള്‍....താഴെ ആകാശത്തോളം ഉയര്‍ ന്നു നില്‍ക്കുന്നപര്‍വ്വതശിഖരങ്ങള്‍, അതിനും താഴെ പാറക്കെട്ടുകള്‍ ഒരു നിമിഷം അതാ.. ഒരു ചലനം,പാറക്കെട്ടുകള്‍ക്ക്‌ പിന്നില്‍ അവന്‍ ഒരിക്കലും കാണാത്ത ഒരുവിചിത്രജീവി!അത്‌ അവണ്റ്റെമേല്‍ ചാടിവീണു. ചിന്തിച്ചു നില്‍ക്കാന്‍ സമയമില്ല.അവന്‍ ജീവനും കൊണ്ടോടി

                                      
                                                 .ഓടുന്നതിനിടയില്‍ അമ്മയുടെ വാക്കുകള്‍ ഓര്‍മ്മയില്‍ വന്നു" മോനെ ചുറ്റും ശത്രുക്കളാണ്‌.പതിയിരുന്നാക്രമിക്കുന്ന ശത്രുവിനെ മനസ്സിലാക്കാനുള്ളപ്രായം നിനക്കായിട്ടില്ല. നീ തനിയെ നടക്കുന്നത്‌ ആപത്താണ്‌.ഈ അമ്മക്ക്‌ നീ മാത്രമേയുള്ളു."ഓര്‍ത്തപ്പോള്‍ അവണ്റ്റെ   കണ്ണ്‌ നിറഞ്ഞു.
               അവന്‍ ഒരു വലിയ പാറയുടെ മറവില്‍ പതുങ്ങി നിന്നു.അതാ! ശത്രു അവണ്റ്റെ നേര്‍ക്ക്‌ പാഞ്ഞു വരുന്നു. അവന്‍ വായു വേഗത്തില്‍ ഓടി.ഓടി ഓടി ഒരു അരുവിക്കരയില്‍ എത്തി
                                ഭാഗ്യം, അതാ ഒരു വൃക്ഷക്കൊമ്പ്‌ അരുവിയിലേക്ക്‌ ചാഞ്ഞു കിടക്കുന്നു.അവന്‍ അതിലേക്ക്‌ ചാടി കയറി ."ഓ,രക്ഷപ്പെട്ടല്ലോ,' അവന്‍ഓര്‍ത്തു.ആശ്വാസത്തോടെ തിരിഞ്ഞു നോക്കി



                   .ഈശ്വരാ ആ  വിചിത്ര ജീവി  മരക്കൊമ്പിലേക്ക്‌ ചാടിക്കയറുന്നു.കുഞ്ഞന്‍ എന്തുചെയ്യണമെന്നറിയാതെ ഈശ്വരനേയും അമ്മയേയും മനസ്സില്‍ ധ്യാനിച്ച്‌ ആ മരക്കൊമ്പില്‍ കെട്ടിപ്പിടിച്ചു കിടന്നു.അയ്യോ.. ആ മരക്കൊമ്പൊടിഞ്ഞ്‌ താഴേക്കു നിലം പതിച്ചു. കുത്തിയൊഴുകുന്ന അരുവിയിലേക്ക്‌... കൂടെ നമ്മുടെ കുഞ്ഞനും. 

ഒരുവഞ്ചിയിലെന്നപോലെ മരക്കൊമ്പിലിരുന്നു. അത്‌ ഒഴുകിയൊഴുകി ഒരു പാറക്കെട്ടിനടുത്തെത്തി.അവണ്റ്റെ ശത്രുവായ ആ പുലി അപ്പോഴേക്കും ആപാറക്കെട്ടില്‍ എത്തിയിരുന്നു. 
                                                        കുഞ്ഞന്‍വെള്ളത്തിലേക്കെറിയപ്പെട്ടു.നീന്തി ,ശക്തിയോടെ, അങ്ങു ദൂരെ അവണ്റ്റെ ഗ്രാമം .ആ കാഴ്ച അവനു കൂടുതല്‍ ശക്തി നല്‍കി.നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടൂത്ത അവന്‍ പാറക്കെട്ടുകളിലൂടെ പാഞ്ഞുവന്ന പുലിയെ ശക്തിയോടെ നേരിട്ടു.മകനെ കാത്തു നില്‍ക്കുന്ന അമ്മയേ ദൂരെ കണ്ടു.പിന്നെ പുലി അധികനേരം അവിടെ നിന്നില്ല.അത്‌ വന്ന വഴിയെ തിരിച്ചു നടന്നു. 
                               കുഞ്ഞന്‍ തിരിഞ്ഞ്‌ അമ്മയെ കുറ്റബോധത്തോടെ നോക്കി.അമ്മ ദേഷ്യത്തോടെ അവനെ ശകാരിച്ചെങ്കിലും അവന്‍ തിരിച്ചെത്തിയസന്തോഷത്തില്‍ ഉമ്മ വച്ചു. കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.കുഞ്ഞന്‍ കരഞ്ഞു കൊണ്ട്‌ അമ്മയോടു പറഞ്ഞു."അമ്മേ അമ്മയുടെ അനുസരണയുള്ള മകനായി ഇനിയും ഞാന്‍ ജീവിക്കും". 
               അനുഭവത്തിലൂടെകുഞ്ഞന്‍ ഒരു വലിയ പാഠം പഠിച്ചു.   മാതാപിതാക്കളെഅനുസരിച്ചു ജീവിക്കണമെന്ന വലിയ  പാഠം. അപ്പൂ.... കുഞ്ഞന്‍ രക്ഷപ്പെട്ട കഥ  കാണണോ ?.