

മക്കളെ സ്നേഹിക്കുന്ന അമ്മമാര്‍ വായിച്ചറിയാന്‍
നമ്മുടെ കുഞ്ഞുങ്ങള്‍ ,ഓര്‍മ്മവക്കുന്ന നാള്‍ മുതല്‍ കാണുന്നതും കേള്‍ക്കുന്നതും,അനുഭവിക്കുന്നതുമായ കാര്യങ്ങള്‍ അവരുടെ ഉപബോധമനസ്സില്‍ സംഭരിച്ചു വയ്ക്കും. ഭാവിയില്‍ അവരില്‍നിത്ഭവിക്കുന്ന വിചാരങ്ങളും ,വാക്കുകളും,പ്രവര്‍ത്തികളും അവരുടെ ഉപബോധമനസ്സിണ്റ്റെ ഘടനയെ ആശ്രയിച്ചിരിക്കും.
നിര്‍ഭാഗ്യവശാല്‍ മാധ്യമങ്ങളുടെ അതിപ്രസരണത്തിലൂടെ തെറ്റായ പലചിന്താഗതികളും കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് 'പ്രോഗ്രാം' ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.
നന്‍മകളെക്കാള്‍ ശക്തിയോടെ തിന്‍മകള്‍ തലച്ചോറിലേക്ക് ആഞ്ഞു പതിക്കുകയെന്ന
ത് മനുഷ്യണ്റ്റെ അടിസ്ഥാന സ്വഭാവമാണ്.
കുഞ്ഞുങ്ങളെ, കുഞ്ഞുങ്ങളെപ്പോലെ ചിന്തിക്കാനും,പ്രവര്‍ത്തിക്കാനും അനുവധിക്കാതെ,പ്രായമായവരെപ്പോലെചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും പ്രേരിപ്പിക്കപ്പെടുതിണ്റ്റെ ഫലമായി,നിഷ്ക്കളങ്കത അവരെവിട്ടകലുന്നു.
നന്‍മതിന്‍മകളെ വേര്‍തിരിച്ച് ചോരുളക്കൊപ്പം വാരിക്കൊടുക്കാന്‍ നമ്മള്‍ സമയം കണ്ടെത്തുന്നുമില്ല.
വാത്സല്യ നിധിയായ ഒരമ്മയോ,അമ്മൂമ്മയോ പറഞ്ഞു കൊടുക്കുന്ന കുഞ്ഞുകഥകളിലൂടെയും,കവിതകളിലൂടെയുമാണ് ആദ്യമായി കുഞ്ഞ് ജീവിതയാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കി തുടങ്ങുത്.
മക്കള്‍ നല്ലവരായി വളരണമെന്ന് നാമെല്ലാം ആഗ്രഹിക്കുന്നുമുണ്ട്...എങ്കില്‍ ഈ അമ്മൂമ്മയുടെ കഥകള്‍ വായിച്ചു കൊടുക്കൂ...... തിന്‍മകള്‍ നിറഞ്ഞ ഒരു ലോകത്തുനിന്നും നന്‍മകള്‍നിറഞ്ഞ ഒരുലോകത്തേക്ക് നമുക്കവരെ കൂട്ടിക്കൊണ്ടു പോകാം.. .കഥ പറഞ്ഞു കൊടുക്കുന്ന രീതിയില്‍ വായിച്ചു കൊടുക്കണം
അപ്പുക്കുട്ടന്‍ മാത്രമല്ല മുത്തശ്ശി.... ഇപ്പോള്‍ അമ്മുകുട്ടിയും കഥ വായിക്കുന്നുണ്ട്..!!
ReplyDelete