Thursday, August 20, 2009

അമ്മമ്മയുടെ സ്വന്തം അപ്പുക്കുട്ടന്‌,

അമ്മമ്മയുടെ സ്വന്തം അപ്പുക്കുട്ടന്‌,
വീടിണ്റ്റെ നാലു ചുവരുകള്‍ ക്കുള്ളില്‍, ടിവി ക്കും കമ്പ്യൂട്ടറിനും മുമ്പില്‍ മാറിമാറി ചടഞ്ഞുകൂടിയിരിക്കുന്ന അപ്പുവിനെ ഈ അമ്മമ്മയുടെ അകക്കണ്ണു കൊണ്ട്‌ ഇങ്ങ്‌ നാട്ടിലിരുന്നും കാണാന്‍ കഴിയുന്നുണ്ട്‌...ഒരു ചിറകുണ്ടായിരുങ്കില്‍! എങ്കില്‍ കുന്നുകളും മലകളും സമുദ്രങ്ങളും താണ്ടി ഈ അമ്മമ്മ കുട്ടനടുത്ത്‌ പറന്നെത്തുമായിരുന്നു. എന്നിട്ട്‌ ഒത്തിരി കഥകള്‍ പറഞ്ഞുതന്ന്‌ വായനയുടെ ലോകത്തേക്ക്‌ മോനെ മെല്ലെ കൂട്ടിക്കൊണ്ടുപോകുമായിരുന്നു.

ന്തെങ്കിലും വായിച്ചാല്‍ പോരാ!
നല്ലതു തന്നെ വായിക്കണം

എങ്ങനെയെങ്കിലും വളര്‍ന്നാല്‍ പോരാ.. !
നന്നായി തന്നെ വളരണം.

മനസ്സില്‍ എപ്പോഴും ശാന്തിയും സന്തോഷവും
സ്നേഹവും സൂക്ഷിച്ചു വയ്ക്കണം.
ലോകത്തിനു മുഴുവന്‍ അതു പകര്‍ന്നു കൊടുക്കാനും കഴിയണം
പണ്ട്‌ അമ്മമ്മയുടെ ചെറുപ്പകാലത്ത്‌ റ്റി വി യോ കമ്പ്യൂട്ടറോ ഒന്നൂം ഉണ്ടായിരുന്നില്ല.മുതിര്‍ക്ളാസ്സുകളിലെ കുട്ടികള്‍ക്കു മാത്രമെ പാഠ പുസ്തകങ്ങള്‍ പോലും ഉണ്ടായിരുന്നുള്ളു.അതുകൊണ്ട്‌ പഠിക്കാന്‍,പോലും ആരും പറയുമായിരുന്നില്ല. കുട്ടികളായ ഞങ്ങളെല്ലാവരുംഎപ്പോഴും അങ്ങനെ കളിച്ചു നടക്കും.പ്രകൃതി രമണീയമായിരുന്നു ഞങ്ങളുടെ ഗ്രാമം.അലുക്കിട്ട പമ്പാനദി,പച്ചവിരിപ്പിട്ട' കുന്നുകള്‍,കൃഷിയിടങ്ങള്‍, ആഴം കുറഞ്ഞ ധാരാളം തേടുകള്‍ പുരാധന തറവാടുകള്‍,അമ്പലങ്ങള്‍,ദേവാലയങ്ങള്‍.. .
നദീതീരങ്ങള്‍ പൊതുവെ സമതല പ്രദേശങ്ങളാണെങ്കിലും മറ്റുഭാഗങ്ങളില്‍ കുന്നുകളും പാറക്കെട്ടുകളുമായിരുന്നു കുന്നുകള്‍ താണ്ടിയും,കൃഷിയിടങ്ങളില്‍ ഓടിക്കളിച്ചും ആഴം കുറഞ്ഞ തോടുകളില്‍ മുങ്ങിക്കുളിച്ചും പാറകളിലൂടെ ഊര്‍ന്നിറങ്ങിക്കളിച്ചും ഞങ്ങളങ്ങനെ ദിവസം മുഴുവന്‍ നടക്കും.ക്ഷീണിക്കുമ്പോള്‍ തണല്‍ വൃക്ഷങ്ങള്‍ക്കടിയിലിരുന്നു കഥകള്‍ പറയും
.ഒരിക്കല്‍ അങ്ങനെ കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ്‌ 'സുന്ദരിയമ്മൂമ്മ'ഞങ്ങളുടെ 'കുഞ്ഞുലോകത്തേക്ക്‌' വടിയും കുത്തി കടന്നു വന്നത്‌ .
കഥയുടെ ഒരു മായാപ്രപഞ്ചം തന്നെ അവര്‍ ഞങ്ങളുടെ മുമ്പില്‍ തുറന്നു വച്ചു അമ്മൂമ്മ പറഞ്ഞുതന്ന കഥകളാണ്‌ അപ്പുക്കുട്ടനു വേണ്ടി അമ്മമ്മ പറയാന്‍ പോകുന്നത്‌.മോന്‍ അങ്ങു കണ്ണെത്താ ദൂരത്തല്ലെ?അമ്മമ്മ ഇവിടിരുന്നു പറഞ്ഞാല്‍ എങ്ങനെ കേള്‍ക്കും. ഇതാ ഇങ്ങനെ വായിച്ചോളൂ. ഓ.... മോന്‍...വായിക്കാറായിട്ടില്ലല്ലൊ!!!!പിന്നെന്തുചെയ്യും.പപ്പയോടും മമ്മിയോടും വായിച്ചുതരാന്‍ പറയണം. കേട്ടോ,,

4 comments:

  1. എന്തെങ്കിലും വായിച്ചാല്‍ പോരാ!
    നല്ലതു തന്നെ വായിക്കണം

    എങ്ങനെയെങ്കിലും വളര്‍ന്നാല്‍ പോരാ.. !
    നന്നായി തന്നെ വളരണം.

    മനസ്സില്‍ എപ്പോഴും ശാന്തിയും സന്തോഷവും
    സ്നേഹവും സൂക്ഷിച്ചു വയ്ക്കണം.
    ലോകത്തിനു മുഴുവന്‍ അതു പകര്‍ന്നു കൊടുക്കാനും കഴിയണം
    കേട്ട് പഴകിയതാണ്. എന്നിട്ടും ഈ കഥ നമ്മെ വെല്ലുവിളിച്ചു കൊണ്ടിരിക്കും. ബുദ്ധി വികാസമില്ലാത്ത കുട്ടികളുടെ ഓട്ടമത്സരം.10 പേര്‍ ഉണ്ടായിരുന്നു അവര്‍. ഒരു കുട്ടി ഇടയില്‍ എപ്പോഴോ വീണു. അതോടെ ഫിനിഷിങ് ലൈന്‍ വിട്ടു ഒമ്പത് കുഞ്ഞുങ്ങളും തിരികെ വന്നു. അവനെ കൈ പിടിച്ചുയര്‍ത്തി. കരം കോര്‍ത്ത്‌ പിടിച്ചു ഒരുമിച്ച് അവര്‍ നടന്നു തുടങ്ങി. സ്റെടിയത്തില്‍ ഇപ്പോള്‍ കരഖോഷങ്ങള്‍ ഇല്ല. കണ്ണ് നനയുമ്പോള്‍ നമ്മള്‍ എങ്ങിനെ കയ്യടിക്കും. അതെ .... കണ്ണ് നനയുന്നു...

    ReplyDelete
  2. നന്നായിട്ടുണ്ട്. ഇനിയുമെഴുതുക.

    ReplyDelete
  3. vayichalum valarum...
    vayichillelum valarum..
    vayichal vilayum...
    vayichillel valayum..

    kadappat : kunjunnimashinotu..

    nannayittundu

    ReplyDelete