

കേശുവിണ്റ്റെ വീട് രാക്ഷസന്‍
കേശുവും രാക്ഷസനും
കേശു ഒരു പാവപ്പെട്ട കുട്ടിയായിരുന്നു. വനത്തിനുള്ളിലെ ഒരു കൊച്ചു കുടിലിലായിരുന്നു അവണ്റ്റെ താമസ്സം. മാതാപിതാക്കള്‍ രോഗികളായിരുന്നു.കേശു ദിവസവും, അതിരാവിലെ തന്നെ തണ്റ്റെ കുട്ടയുമെടുത്ത് കാടിനുള്ളിലേക്കു പോകും. പൂക്കളും കായ്കനികളും ശേഖരിക്കും, അത് അടുത്തുള്ള ഗ്രാമത്തില്‍കൊണ്ടുവിറ്റ് ആഹാരത്തിനുള്ള വകയുണ്ടാക്കും.
ഒരുദിവസം അവന്‍ അമ്മയോടുപറഞ്ഞു" അമ്മേ, ഇന്നു ഞാന്‍ വളരെ ദൂരെയുള്ള ഒരു സ്ഥലംവരെ പോകുകയാണ്. താമസ്സിച്ചാല്‍ അമ്മ വിഷമിക്കരുത്"
അവന്‍ സമര്‍ത്ഥനും ബുദ്ധിമാനും ആണെന്ന് അമ്മയ്ക്ക് അറിയാമായിരുന്നു.. അമ്മ അവനെ മൌനസമ്മതം നല്‍കി പറഞ്ഞയച്ചു. പോകുന്നതിനു മുന്‍പ്, വഴിയാത്രക്കിടയില്‍ തിന്നാനായി അപ്പമുണ്ടാക്കി പൊതിഞ്ഞ് അവര്‍ മകണ്റ്റെ കൈയില്‍ കൊടുത്തു. കേശു അത് ഭദ്രമായി തണ്റ്റെ ട്രൌസറിണ്റ്റെ വലതെ പോക്കറ്റില്‍ നിക്ഷേപിച്ചു.അവന്‍ കാട്ടിലിലൂടെനടന്നു പോകുമ്പോള്‍ ഒരു കുഞ്ഞുകിളിയെ കണ്ടു.അവന്‍ അതിനെ എടുത്ത് ഇടത്തെ പോക്കറ്റിലിട്ടു.നടന്നു നടന്നു കൊടും കാട്ടിലെത്തി.എവിടെ നിന്നോ പുകപടലം അന്തരീക്ഷത്തിലേക്കുയര്‍ന്നു പൊങ്ങുന്നു.
അവന്‍ ചുറ്റും നോക്കി.അതാ-- ഒരു രക്ഷസന്‍, പച്ച മാംസം ചുട്ടു തിന്നുകൊണ്ടിരിക്കുന്നു .രാക്ഷസന്‍മാര്‍ മനുഷ്യരെ പിടിച്ചുതിന്നുവരാണെന്ന് അവനറിയാം അവന്‍ പേടിച്ചു വിറച്ചു കൊണ്ടുനിന്നു.രക്ഷസന്‍ ക്രൂരമായി അവനെ ഒന്നു നോക്കി. അവന്‍ തൊഴു കൈയോടെ രക്ഷയ്ക്കായി യാചിച്ചു.
'ശരി നിന്നെ ഞാന്‍ രക്ഷിയ്ക്കാം. പക്ഷെ ഞാന്‍ കാണിച്ചു തരുന്ന മൂന്നു മത്സരങ്ങളില്‍ നീ നിണ്റ്റെ കഴിവ് തെളിയിക്കണം എന്നിട്ട് തോളില്‍ തൂക്കിയിട്ടിരുന്ന സഞ്ചിയില്‍ നിന്നും പണക്കിഴിയെടുത്ത് കിലുക്കിക്കാണിച്ചു കൊണ്ടു പറഞ്ഞു.
' ഈ മൂന്നു മത്സരങ്ങളില്‍ നീ വിജയിച്ചാല്‍ ഈ സ്വര്‍ണ്ണനാണയം മുഴുവന്‍ നിനക്കു സ്വന്തമാകും.എന്നാാല്‍ നീ പരാജയപ്പെട്ടാല്‍ ആ നിമിഷം നിന്നെ ഞാന്‍ ആഹാരമാക്കും
'.
കേശു ചിന്തിച്ചു രാക്ഷസന്‍മാരെ നേരിട്ടു കൊല്ലാനോ കീഴ്പ്പെടുത്താനോ ആര്‍ക്കും സാധിക്കുകയില്ല. പിന്നെ വേണ്ടത് ബുദ്ധിയും തന്ത്രവുമാണ്.അവന്‍ ധൈര്യം സംഭരിച്ചുനിന്നു. പെട്ടെന്ന് രാക്ഷസന്‍ താഴേക്കു കുനിഞ്ഞു.നിലത്തുനിന്നും ഒരു കല്ലെടുത്ത് കടിച്ചു പൊട്ടിച്ച് ചവച്ചരച്ചുതിന്നു.കേശുവിനോടും അങ്ങനെ ചെയ്യുവാന്‍ അവന്‍ആജ്ഞാപിച്ചു.കേശു നിലത്തുനിന്നൂംകല്ലെടുക്കുന്ന മട്ടില്‍ മെല്ലെകുനിഞ്ഞ് ,വലതുവശത്തെ പോക്കറ്റില്‍ കൈയിട്ട് ,അപ്പമെടുത്തു. രാക്ഷസണ്റ്റെ ശ്രദ്ധയില്‍ പ്പെടാതെ വായിലേക്കിട്ട് ചവച്ചരച്ചുതിന്നു അങ്ങനെ ഒന്നാമത്തെ മത്സരത്തില്‍ അവന്‍ വിജയിച്ചു..
രണ്ടാമത്തെ പരീക്ഷണത്തിനായി,രാക്ഷസന്‍ ഒരു മരച്ചില്ല ഒടിച്ചെടുത്തു.പിന്നെ അതു ദൂരത്തേക്കു വലിച്ചെറിഞ്ഞു.ചില്ല അങ്ങു ദൂരെ ചെന്നു പതിച്ചു.നമ്മുടെ കേശുവിണ്റ്റെ ഊഴമാണെനിയും.അവന്‍ ഒരു മരചില്ല ഒടിക്കുന്ന മട്ടിലില്‍ വലിയൊരു വൃക്ഷത്തിണ്റ്റെ മറവില്‍ നിന്നുകൊണ്ട് ഇടതെ പോക്കറ്റില്‍ നിന്നും കിളിയെ കൈയിലെടുത്തു.രാക്ഷസണ്റ്റെ ശ്രദ്ധ ദൂരേക്കുതിരിച്ചു വിട്ടുകൊണ്ട് കിളിയെ വിദൂരതയിലേക്കു പറത്തിവിട്ടു..കിളി പറന്നു പറന്നു പോയി.
രണ്ടാമത്തെ പരീക്ഷണത്തിലും കേശുതന്നെ ജയിച്ചു.
രാക്ഷസണ്റ്റെ മുഖത്ത് അല്‍പം പേടി കേറിത്തുടങ്ങി.
എന്തായാലും മൂന്നാമത്തെ മത്സരത്തിനായി അവന്‍ തയ്യാറെടുത്തു. അതിനായി വലിയൊരു മരം അവന്‍ പിഴുതെടുത്തു.ചുവടുവശം തോളില്‍ താങ്ങിക്കൊണ്ടു രാക്ഷസന്‍ മരവുമായി മുന്‍പേ നടന്നു. നിറയെ ശിഖരങ്ങളുള്ള മറുവശം താങ്ങിക്കൊണ്ടു നടക്കാന്‍ കേശുവിനോട് അവന്‍ ആജ്ഞാപിച്ചു.
കേശുവിണ്റ്റെ കുഞ്ഞു കരങ്ങള്‍ക്ക് ആ വലിയ മരത്തിണ്റ്റെ ശിഖരങ്ങള്‍ താങ്ങാന്‍ കഴിയാതെ കേശു തണ്റ്റെ മുന്‍പില്‍ കീഴടങ്ങുതും അവനെ താന്‍ ആഹാരമാക്കുതുമൊക്കെ സ്വപ്നം കണ്ടുകൊണ്ട് രാക്ഷസന്‍ മുമ്പോട്ടു നടന്നുഅതേ സമയം കേശു മരച്ചില്ലയൊന്നില്‍ ചാരിയിരുന്ന് സുഖമായൊന്നു മയങ്ങി.ലക്ഷ്യസ്ഥാനത്തെത്തിയപ്പോള്‍ രാക്ഷസ്സന്‍ മരം താഴെയിട്ടു.കേശു ചാടിയെഴുന്നേറ്റ് ചില്ല താങ്ങിപ്പിടിച്ചുകൊണ്ടുനിന്നു. മൂന്നു പരീക്ഷണങ്ങളിലും അവന്‍ വിജയിച്ചിരിക്കുന്നു.
രാക്ഷസന്‍ ചിന്തിച്ചു,ഇവന്‍ തീരെ ചെറുതെങ്കിലും,എന്നേക്കാള്‍ ശക്തിമാനാണ് .ഇവിടെ നിന്നും ഇപ്പോള്‍തന്നെ ഓടി രക്ഷപെടണം.അങ്ങനെ രാക്ഷസന്‍ പണസഞ്ചിപോലും ഉപേക്ഷിച്ചിട്ട് അവിടെനിന്നും ഓടിരക്ഷപെട്ടു.
പാവപ്പെട്ടവനായിരുന്ന കേശു വലിയൊരു പണക്കാരനായിട്ടാണ് വീട്ടില്‍ തിരിച്ചെത്തിയത്.കേശു നടന്ന കാര്യങ്ങളെല്ലാം അവണ്റ്റെ അച്ഛനോടും അമ്മയോടും പറഞ്ഞു.സന്തോഷവും അഭിമാനവും കൊണ്ട് അവരുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. . പിന്നെ അവര്‍ സുഖമായി ജീവിച്ചു
അപ്പുക്കുട്ടാ,കേശുവിണ്റ്റെ കഥയില്‍ നിന്നും മോന്‍ എന്തെല്ലാം മനസ്സിലാക്കി.ഒരെണ്ണം അമ്മമ്മ പറഞ്ഞു തരാം ബാക്കി മോന്‍ പറയണം. . കേട്ടോ
1)ദൈവാനുഗ്രഹവും , ബുദ്ധിയും,അറിവും ഉണ്ടെങ്കില്‍ ആരേയും എന്തിനേയും കീഴടക്കുവാന്‍ നമുക്കു സാധിക്കും '
No comments:
Post a Comment