മോന്‍ കരടിയേ കണ്ടിട്ടുണ്ടോ?വെള്ളക്കരടിയുണ്ട്,കറുത്തകരടിയുണ്ട് ,തവിട്ടുനിറക്കരടിയുണ്ട് .

.അവയുടെശരീരം നീണ്ട രോമക്കുപ്പായംകൊണ്ടു പൊതിഞ്ഞി രിക്കും.വേഗത്തി ല്‍ ഓടാനും,മരത്തില്‍ കയറാനും വെള്ളത്തില്‍ നീന്താനും കഴിവുള്ളവരാണ് കരടിക്കുട്ടന്‍മാര്‍.

കരടിയെക്കുറിച്ചോര്‍ക്കുമ്പോള്‍ അമ്മമ്മയുടെ പഴയ രണ്ടാംക്ളാസ്സ് പാഠപുസ്തകത്തിലെ ഒരു കഥയാണ് ഓര്‍മ്മവരുന്നത്
മല്ലണ്റ്റേയും മാതേവണ്റ്റേയും കഥ
ഇണപിരിയാത്ത കൂട്ടുകാരായിരുന്നു അവര്‍ .ഒരിക്കല്‍ അവര്‍ കാട്ടില്‍ക്കൂടി വിറകുതേടി നടക്കുകയായിരുന്നു.പെട്ടെന്നൊരു കരടി അവരുടെമുന്‍പിലേക്കുചാടി വീണു.മാതേവന്‍ വേഗം ഒരുമരത്തില്‍ ചാടിക്കയറി
രക്ഷപ്പെട്ടു.മല്ലനെ രക്ഷപെടുത്താന്‍ അവന്‍ ശ്രമിച്ചതുമില്ല.
പാവം മല്ലന്‍! മരത്തില്‍ ചാടിക്കയറാ ന്‍ സാധിച്ചില്ല.അവന്‍ ശ്വാസം അടക്കിപ്പിടിച്ച് നിലത്തു ചത്തപോലെ കിടന്നു.കരടി അവനെ മൊത്തത്തിലൊന്ന് മണത്തിട്ട് നടന്നു നീങ്ങി.കരടി മല്ലനെ മണത്തപ്പോള്‍ എന്തോ ഒന്ന് അവണ്റ്റെ കാതില്‍ മന്ത്രിക്കുന്നതായി മാതേവനു തോന്നി.അവന്‍ മല്ലനോടു ചോദിച്ചു "എന്താണ് കരടി നിണ്റ്റെ കാതില്‍ ചൊല്ലിയത്. മല്ലന്‍ പറഞ്ഞു"ആപത്തില്‍ സഹായിക്കുന്നവരാണ് യഥാര്‍ത്ഥ കൂട്ടുകാരന്‍" എന്നാണ് കരടിപറഞ്ഞത്.മല്ലനെ തക്കസമയത്ത് സഹായിക്കാന്‍ സാധിക്കത്തതില്‍ മാതേവന്‍ പശ്ച്ചാത്തപിച്ചു. നാളെ കരടിയുടെ പുതിയ കഥ പറയാം കേട്ടോ


No comments:
Post a Comment