Monday, January 18, 2010

കുഞ്ഞന്‍ കരടി


കുഞ്ഞന്‍ കരടിക്കൊരു മോഹം.അമ്മക്കരടിയുടെ ലാളനകളില്‍നിന്നും പരിചരണങ്ങളില്‍നിന്നും രക്ഷപ്പെട്ട്‌ വിശാലമായ പുറം ലോകം കാണാനിറങ്ങണം.അവണ്റ്റെ മനസ്സില്‍ ഒരു പദ്ധതി രൂപംകൊണ്ടുവന്നു.അമ്മ ആഹാരം തേടി പോകുന്ന ഒരു ദിനം പുറത്തുചാടണം . ലോകം മുഴുവന്‍ കറങ്ങിക്കാണണം .
            
             അങ്ങനെ ഒരിക്കല്‍ അമ്മ ഇരതേടിപ്പൊയ തക്കം നോക്കി അവന്‍ ഗുഹയില്‍ നിന്നും പുറത്തുചാടി.വിശാലമായ പുറം ലോകംകണ്ട്സന്തോഷംകൊണ്ടവന്‍   തുള്ളിച്ചാടി.അറിയാതെ അവണ്റ്റെ മനസ്സിലൂടെ ഒരു കവിത ഒഴുകി വന്നു."സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമാണീ സ്വപ്നം വിടരും .....അങ്ങനെ  മൂളികൊണ്ട്‌ അവന്‍ചുറ്റുപാടും  നോക്കി.- കുന്നുകള്‍  ,    ഭൂമിയിലേക്ക്‌ താഴ്‌ന്നു നില്‍ക്കുന്ന നീലാകാശം. അവ്യക്ത സുന്ദരമായ, കോടമഞ്ഞില്‍ പൊതിഞ്ഞു നില്‍ ക്കുന്ന പര്‍വ്വതനിരകള്‍.-മഞ്ഞു പടലങ്ങള്‍ അവനെ പൊതിഞ്ഞെങ്കിലും അവന്‌ ഒട്ടൂം കുളിരനുഭപ്പെട്ടില്ല.നീണ്ട രോമക്കുപ്പായം കൊണ്ടു പൊതിഞ്ഞിരിക്കുകയല്ലേ, അവണ്റ്റെ ശരീരം .?      


                     സ്വാതന്ത്ര്യ ബോധം   അവനിലെ ആത്മവിശ്വാസത്തെതൊട്ടുണര്‍ത്തി.നടന്നക്കുതിനിടയില്‍ അവന്‍ ഇങ്ങനെ ചിന്തിച്ചു.
"നമെല്ലാംവലിയ വലിയകാര്യങ്ങളക്കുവേണ്ടിസൃഷിക്കപ്പെട്ടിരിക്കുവരാണ്‌. എപ്പോഴും വീട്ടിലില്‍തന്നെ നിന്നിട്ടെന്തു കാര്യം?എപ്പോഴും അമ്മയെ ഒട്ടിനില്‍ ക്കുന്നത്‌ ഒട്ടും ശരിയല്ല. വസ്തുക്കള്‍ കാണുകയും അനുഭവിക്കുകയും വേണം. അങ്ങനെയാണ്‌ വളരേണ്ടത്‌.
    ഒരാള്‍ കണ്ണുകൊണ്ടു കാണുതും     ചെവികൊണ്ടുകേള്‍ക്കുതുമായ കാര്യങ്ങള്‍ ഉള്ളിലൊതുക്കിവയ്ക്കുതിനെയാണ്‌ അനുഭവസമ്പത്തെന്നു പറയുന്നത്‌.
അതിന്‌ ഇത്തരം സ്വതന്ത്രമായ യാത്രകള്‍ കൂടിയേതീരു...അവന്‍ നടന്നു .""   


               കുന്നുകളുംമലകളുംപാറക്കെട്ടുകളുംകാട്ടരുവികളും കടന്നു.വിശന്നപ്പോള്‍ അരുവികളില്‍നിന്നും ചെറുമത്സ്യങ്ങളെയും സസ്യങ്ങളേയും അവന്‍ ആഹാരമാക്കി.മരങ്ങളില്‍ ചാടിക്കയറി അതില്‍ പതിയിരിക്കുന്ന ജീവികളെ ആഹാരമാക്കി. അരുവികളില്‍ നീന്തിക്കളിച്ചും പൂഴിമണ്ണില്‍ കിടന്നുരുണ്ടും ഉല്ലസിച്ചു.

                     വീടു മറന്നു,അമ്മയെ മറന്നു.മണ്ണില്‍ മലര്‍ ന്നുകിടന്നുകൊണ്ട്‌ ആകാശത്തേക്കുനോക്കി, പറന്നകലുന്ന വെള്ള മേഘങ്ങള്‍....താഴെ ആകാശത്തോളം ഉയര്‍ ന്നു നില്‍ക്കുന്നപര്‍വ്വതശിഖരങ്ങള്‍, അതിനും താഴെ പാറക്കെട്ടുകള്‍ ഒരു നിമിഷം അതാ.. ഒരു ചലനം,പാറക്കെട്ടുകള്‍ക്ക്‌ പിന്നില്‍ അവന്‍ ഒരിക്കലും കാണാത്ത ഒരുവിചിത്രജീവി!അത്‌ അവണ്റ്റെമേല്‍ ചാടിവീണു. ചിന്തിച്ചു നില്‍ക്കാന്‍ സമയമില്ല.അവന്‍ ജീവനും കൊണ്ടോടി

                                      
                                                 .ഓടുന്നതിനിടയില്‍ അമ്മയുടെ വാക്കുകള്‍ ഓര്‍മ്മയില്‍ വന്നു" മോനെ ചുറ്റും ശത്രുക്കളാണ്‌.പതിയിരുന്നാക്രമിക്കുന്ന ശത്രുവിനെ മനസ്സിലാക്കാനുള്ളപ്രായം നിനക്കായിട്ടില്ല. നീ തനിയെ നടക്കുന്നത്‌ ആപത്താണ്‌.ഈ അമ്മക്ക്‌ നീ മാത്രമേയുള്ളു."ഓര്‍ത്തപ്പോള്‍ അവണ്റ്റെ   കണ്ണ്‌ നിറഞ്ഞു.
               അവന്‍ ഒരു വലിയ പാറയുടെ മറവില്‍ പതുങ്ങി നിന്നു.അതാ! ശത്രു അവണ്റ്റെ നേര്‍ക്ക്‌ പാഞ്ഞു വരുന്നു. അവന്‍ വായു വേഗത്തില്‍ ഓടി.ഓടി ഓടി ഒരു അരുവിക്കരയില്‍ എത്തി
                                ഭാഗ്യം, അതാ ഒരു വൃക്ഷക്കൊമ്പ്‌ അരുവിയിലേക്ക്‌ ചാഞ്ഞു കിടക്കുന്നു.അവന്‍ അതിലേക്ക്‌ ചാടി കയറി ."ഓ,രക്ഷപ്പെട്ടല്ലോ,' അവന്‍ഓര്‍ത്തു.ആശ്വാസത്തോടെ തിരിഞ്ഞു നോക്കി



                   .ഈശ്വരാ ആ  വിചിത്ര ജീവി  മരക്കൊമ്പിലേക്ക്‌ ചാടിക്കയറുന്നു.കുഞ്ഞന്‍ എന്തുചെയ്യണമെന്നറിയാതെ ഈശ്വരനേയും അമ്മയേയും മനസ്സില്‍ ധ്യാനിച്ച്‌ ആ മരക്കൊമ്പില്‍ കെട്ടിപ്പിടിച്ചു കിടന്നു.അയ്യോ.. ആ മരക്കൊമ്പൊടിഞ്ഞ്‌ താഴേക്കു നിലം പതിച്ചു. കുത്തിയൊഴുകുന്ന അരുവിയിലേക്ക്‌... കൂടെ നമ്മുടെ കുഞ്ഞനും. 

ഒരുവഞ്ചിയിലെന്നപോലെ മരക്കൊമ്പിലിരുന്നു. അത്‌ ഒഴുകിയൊഴുകി ഒരു പാറക്കെട്ടിനടുത്തെത്തി.അവണ്റ്റെ ശത്രുവായ ആ പുലി അപ്പോഴേക്കും ആപാറക്കെട്ടില്‍ എത്തിയിരുന്നു. 
                                                        കുഞ്ഞന്‍വെള്ളത്തിലേക്കെറിയപ്പെട്ടു.നീന്തി ,ശക്തിയോടെ, അങ്ങു ദൂരെ അവണ്റ്റെ ഗ്രാമം .ആ കാഴ്ച അവനു കൂടുതല്‍ ശക്തി നല്‍കി.നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടൂത്ത അവന്‍ പാറക്കെട്ടുകളിലൂടെ പാഞ്ഞുവന്ന പുലിയെ ശക്തിയോടെ നേരിട്ടു.മകനെ കാത്തു നില്‍ക്കുന്ന അമ്മയേ ദൂരെ കണ്ടു.പിന്നെ പുലി അധികനേരം അവിടെ നിന്നില്ല.അത്‌ വന്ന വഴിയെ തിരിച്ചു നടന്നു. 
                               കുഞ്ഞന്‍ തിരിഞ്ഞ്‌ അമ്മയെ കുറ്റബോധത്തോടെ നോക്കി.അമ്മ ദേഷ്യത്തോടെ അവനെ ശകാരിച്ചെങ്കിലും അവന്‍ തിരിച്ചെത്തിയസന്തോഷത്തില്‍ ഉമ്മ വച്ചു. കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.കുഞ്ഞന്‍ കരഞ്ഞു കൊണ്ട്‌ അമ്മയോടു പറഞ്ഞു."അമ്മേ അമ്മയുടെ അനുസരണയുള്ള മകനായി ഇനിയും ഞാന്‍ ജീവിക്കും". 
               അനുഭവത്തിലൂടെകുഞ്ഞന്‍ ഒരു വലിയ പാഠം പഠിച്ചു.   മാതാപിതാക്കളെഅനുസരിച്ചു ജീവിക്കണമെന്ന വലിയ  പാഠം. അപ്പൂ.... കുഞ്ഞന്‍ രക്ഷപ്പെട്ട കഥ  കാണണോ ?.

Friday, January 15, 2010

കരടിക്കുട്ടണ്റ്റെ കഥ

 അപ്പുക്കുട്ടാ അമ്മമ്മ ഇന്നൊരു കരടിക്കുട്ടണ്റ്റെ കഥ പറഞ്ഞു തരട്ടേ.
 മോന്‍ കരടിയേ കണ്ടിട്ടുണ്ടോ?വെള്ളക്കരടിയുണ്ട്‌,കറുത്തകരടിയുണ്ട്‌ ,തവിട്ടുനിറക്കരടിയുണ്ട്‌ .


.അവയുടെശരീരം നീണ്ട രോമക്കുപ്പായംകൊണ്ടു പൊതിഞ്ഞി  രിക്കും.വേഗത്തി ല്‍ ഓടാനും,മരത്തില്‍ കയറാനും വെള്ളത്തില്‍ നീന്താനും കഴിവുള്ളവരാണ്‌ കരടിക്കുട്ടന്‍മാര്‍.
                    

       കരടിയെക്കുറിച്ചോര്‍ക്കുമ്പോള്‍ അമ്മമ്മയുടെ പഴയ രണ്ടാംക്ളാസ്സ്‌ പാഠപുസ്തകത്തിലെ ഒരു കഥയാണ്‌ ഓര്‍മ്മവരുന്നത്‌
               ല്ലണ്റ്റേയും മാതേവണ്റ്റേയും കഥ 
             ഇണപിരിയാത്ത    കൂട്ടുകാരായിരുന്നു അവര്‍ .ഒരിക്കല്‍ അവര്‍ കാട്ടില്‍ക്കൂടി വിറകുതേടി നടക്കുകയായിരുന്നു.പെട്ടെന്നൊരു കരടി അവരുടെമുന്‍പിലേക്കുചാടി വീണു.മാതേവന്‍ വേഗം ഒരുമരത്തില്‍ ചാടിക്കയറി 
രക്ഷപ്പെട്ടു.മല്ലനെ രക്ഷപെടുത്താന്‍ അവന്‍ ശ്രമിച്ചതുമില്ല.





പാവം മല്ലന്‍! മരത്തില്‍ ചാടിക്കയറാ ന്‍ സാധിച്ചില്ല.അവന്‍ ശ്വാസം അടക്കിപ്പിടിച്ച്‌ നിലത്തു ചത്തപോലെ കിടന്നു.കരടി അവനെ മൊത്തത്തിലൊന്ന്‌ മണത്തിട്ട്‌ നടന്നു നീങ്ങി.കരടി മല്ലനെ മണത്തപ്പോള്‍ എന്തോ ഒന്ന്‌ അവണ്റ്റെ കാതില്‍ മന്ത്രിക്കുന്നതായി മാതേവനു തോന്നി.അവന്‍ മല്ലനോടു ചോദിച്ചു "എന്താണ്‌ കരടി നിണ്റ്റെ കാതില്‍ ചൊല്ലിയത്‌. മല്ലന്‍ പറഞ്ഞു"ആപത്തില്‍ സഹായിക്കുന്നവരാണ്‌ യഥാര്‍ത്ഥ കൂട്ടുകാരന്‍" എന്നാണ്‌ കരടിപറഞ്ഞത്‌.മല്ലനെ തക്കസമയത്ത്‌ സഹായിക്കാന്‍ സാധിക്കത്തതില്‍ മാതേവന്‍ പശ്ച്ചാത്തപിച്ചു. നാളെ കരടിയുടെ പുതിയ കഥ പറയാം കേട്ടോ

Thursday, January 7, 2010

വിക്കിയും കൂട്ടുകാരും


           നീലാകാശത്തിനു താഴെ നീലിമല  .നീലിമലയുടെതാഴെനീലത്തടാകം.
അതില്‍നിറയെ നീലത്താമരപ്പൂക്കള്‍. ആ താമരപ്പൊയ്കയിലായിരുന്നു വിക്കിയും കൂട്ടുകാരും നീന്തിക്കളിച്ചു നടന്നിരുന്നത്‌



 ഒരു അരയന്നപ്പിടയായിരുന്നു.അതുകൊണ്ട്‌ അവള്‍ക്ക്‌ അല്‍പം അഹങ്കാരവും ഉണ്ടായിരുന്നു.പല നിറത്തിലും രൂപത്തിലുമുള്ള അരയന്നങ്ങള്‍ ആ തടാകത്തിലുണ്ടായിരുന്നു.ഭംഗികുറഞ്ഞ അരയന്നങ്ങളെ ഒരു പരിഹാസച്ചിരിയോടൊന്നു നോക്കിയിട്ട്‌ തലയുയര്‍ത്തിപ്പിടിച്ച്‌ ഗമയില്‍ അവള്‍ തുഴഞ്ഞു നീങ്ങും.വിക്കിയരയന്നത്തിന്‌ ധാരാളം ആരാധകരും ഉണ്ടായിരുന്നു.ചെറു സസ്യങ്ങള്‍കൊത്തിവിഴുങ്ങിയും,പരസ്പ്പരം തമാശ്ശകള്‍ പറഞ്ഞും അവര്‍ ദിവസം മുഴുവന്‍ നീന്തി നടക്കും.ചിലപ്പോള്‍ കരയിലെ പുല്‍മേടുകളില്‍ ചുറ്റിക്കറങ്ങും.

               താന്‍ എല്ലാം തികഞ്ഞവളാണെന്ന ഭാവം അവളെ ഒരിക്കല്‍ ഇങ്ങനെ ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിച്ചു".ഈ തടാകത്തില്‍ എപ്പോഴും ഒച്ചയും ബഹളവും തന്നെ.ഒന്നിനും ഒരു വൃത്തിയും വെടിപ്പുമില്ല.ഇവിടം വിട്ട്‌ പോയേ തീരു.ശാന്തിയും സമാധാനവും തരുന്ന ,വൃത്തിയും വെടിപ്പുമുള്ള മറ്റൊരു തടാകം കണ്ടെത്തേണ്ടിയിരിക്കുന്നു". 
                              ഈ അഭിപ്രായം കൂട്ടുകാരിയായ ബ്ളാക്കിയോടവള്‍ തുറന്നു പറഞ്ഞു.ബ്ളാക്കി അവളോടു പറഞ്ഞു,"എണ്റ്റെ വിക്കീ എന്തു സന്തോഷത്തോടെയാണ്‌ നാം ഇവിടെ കഴിയുന്നത്‌.ബന്ധക്കാരും സ്വന്തക്കാരുമായി ജീവിക്കുന്നത്‌ എത്ര മനോഹരമാണ്‌!!. ഞങ്ങളെ വിട്ടു പോകുന്നതില്‍ നിനക്കു ദുഃഖമില്ലേ?
              പക്ഷെ അവള്‍ ആരുടേയും ഉപദേശം ചെവിക്കൊണ്ടില്ല. അവള്‍ മറ്റൊരു തടാകത്തിലേക്കു പോയി.അവള്‍ക്ക്‌ മുട്ടയിടാന്‍ സമയമായപ്പോള്‍ തടാകക്കരയിലുള്ള വൃക്ഷച്ചുവട്ടില്‍ കൂടുകൂട്ടി .അതില്‍ മുട്ടയിട്ട്‌ അടയിരുന്നു.അവള്‍ചിന്തിച്ചു" മുപ്പതുദിവസത്തിനുള്ളില്‍ മുട്ടവിരിഞ്ഞ്‌ എണ്റ്റെ കുഞ്ഞുങ്ങള്‍ പുറത്തു വരും ,അപ്പോള്‍ എന്തു സന്തോഷമായിരിക്കും.എന്നിട്ട്‌ എണ്റ്റെ മക്കളുമൊന്നിച്ച്‌ സുഖമായി ഞാന്‍ ജീവിക്കും.ആരുടേയും സഹായമെനിക്കാവശ്യമില്ല".
                              ഒരു ദിവസം വിക്കി തീറ്റതേടി തടാകത്തിലേക്ക്‌ പോയ നേരം. ഒരു നായ പാത്തും പുതുങ്ങിയും ,മണം പിടിച്ചുപിടിച്ച്‌ വൃക്ഷച്ചുവട്ടിലെത്തി.മുട്ടയിലേക്ക്‌ നോക്കി.അവണ്റ്റെ വായില്‍ വെള്ളമൂറി.വിക്കിയരയന്നം ഓടിപാഞ്ഞു വന്ന്‌ നായുടെ നേരെ ചാടി വീണൂ.ഭാഗ്യം നായ അവിടെ നിന്നും ഓടിപ്പോയി.പിന്നീടൊരിക്കല്‍ ഒരു കുറുക്കന്‍ ആ വഴി വന്നു .അവന്‍ മുട്ടതട്ടിയെടുക്കാനുള്ള പല തന്ത്രങ്ങളും പ്രയോഗിച്ചു നോക്കി.സാധിച്ചില്ല.

                          പിന്നീടുള്ളദിവസങ്ങള്‍,വിക്കിക്ക്‌ വേദനയുടെ ദിവസങ്ങളായിരുന്നു ഊണില്ല,ഉറക്കമില്ല.മക്കളെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ വാടിക്കൊഴിയുമോ?അന്ന്‌ ആദ്യമായി അവള്‍ കൂട്ടുകാരെയോര്‍ത്തു . ഇപ്പോള്‍ അവര്‍ ഉണ്ടായിരുന്നെങ്കില്‍! തനിക്ക്‌ എന്തു സഹായമാകുമായിരുന്നു, സന്തോഷമാകുമായിരുന്നു!!!അവരെയോര്‍ത്ത്‌ അവള്‍ നെടുവീര്‍പ്പിട്ടു. 
                 അങ്ങനെയിരിക്കെ ഒരിക്കല്‍ അവളുടെ കൂട്ടുകാരി ബ്ളാക്കി ആവഴി വന്നു.മരത്തിന്‍ ചുവട്ടില്‍ ആകെ ക്ഷീണിച്ചവശയായ വിക്കിയെ കണ്ടവള്‍ കരഞ്ഞു പോയി.കരച്ചിലടക്കിക്കൊണ്ട്‌ ബ്ളാക്കി വിക്കി യോടു ചോദിച്ചു"എണ്റ്റെ പ്രീയകൂട്ടുകാരി, നിനക്കെന്തു സംഭവിച്ചു?നീ ആകെ ക്ഷീണിച്ച്‌ പേടിച്ചരണ്ടവളെപ്പോലെയിരിക്കുന്നല്ലോ?നിണ്റ്റെ പ്രൌഢിയും ഭംഗിയുമൊക്കെ എവിടെപ്പോയൊളിച്ചു?നീ ഞങ്ങളേ വിട്ടു പോന്നതില്‍ ഞങ്ങള്‍ എന്തുമാത്രം വേദനിച്ചെന്നോ? പറയൂ .. നിണ്റ്റെ വിശേഷങ്ങള്‍,
                                                                             എന്നിട്ടവള്‍ സ്നേഹത്തോടെ അരുമയോടെ വിരിയാറായിരിക്കുന്നമുട്ടയിലേക്കുനോക്കികൊണ്ടുനിന്നു.വിക്കി അവളുടെ ഭയത്തിണ്റ്റെ ,യാതനയുടെ കഥകള്‍ ബ്ളാക്കിയോടു പറഞ്ഞു.
                     ബ്ളാക്കി   പറഞ്ഞു "എണ്റ്റെ വിക്കി നമ്മള്‍ ഒന്നിച്ചുനിന്നാല്‍ ഈഗതി നിനക്ക്‌ വരുമായിരുന്നോ?ഒറ്റക്കെട്ടായി നിന്നാല്‍ എത്ര ബലമുള്ളശത്രുവിനേയും നമ്മുക്കു നേരിടാന്‍ സാധിക്കും. 
          "ഒന്നിച്ചു നിന്നാല്‍ ജയം ഭിന്നിച്ചു നിന്നാല്‍ പരാജയം " ?
                                വിക്കി എല്ലം കേട്ടു തല കുമ്പിട്ടിരുന്നു.തിരികെ പഴയ നീല ത്താമരക്കുളത്തിലേക്കു വരാനുള്ള തണ്റ്റെ ആഗ്രഹംഅവള്‍ബ്ളാക്കിയെ അറിയിച്ചു.ബുദ്ധിമതിയായ ബ്ളാക്കി പറഞ്ഞു."നീ ഇപ്പോള്‍ വരേണ്ട.   ഞങ്ങള്‍ മാറി മാറി ഇവിടെ വന്ന്‌ മുട്ടക്ക്‌ കാവലിരിക്കാം.  ''  
                                വിക്കിയുടെ പേടിയും വിഷമവും മാറി.പിന്നീടുള്ള അവളുടെ ദിവസങ്ങള്‍ സന്തോഷത്തിണ്റ്റെ, പ്രതീക്ഷയുടെ, ദിവസങ്ങളായിരുന്നു.കൃത്യം മുപ്പതു ദിവസ്സത്തിനുള്ളില്‍ മുട്ട വിരിഞ്ഞ്‌ കുഞ്ഞുങ്ങള്‍ ഓരോരുത്തരായി പുറത്തിറങ്ങി .
                  




                          മക്കളോടൊത്ത്‌ ആഘോഷമായി വിക്കിയരയന്നം പഴയ നിറയെ നീലത്താമരകള്‍ പൂത്തുനില്‍ക്കുന്ന നീലത്തടാകത്തിലെത്തി നീലാകാശവും ,നീലി മലയും നീലത്താമരപൊയ്കയും അവരെ സ്വാഗതം 
ചെയ്യ്തു. കൂട്ടുകാര്‍ക്കെല്ലാം സന്തോഷമായി